Popular posts

Monday, 15 July 2024

Kerala is being pounded by heavy rain

 Kerala is being pounded by heavy rain

Aluva sanctuary submerged and an alert for apricots in five regions...In Thiruvananthapuram, the rain is still wreaking havoc, affecting various areas of the state, leaving communities devastated...The India Meteorological Department has issued a warning that intense rainfall is expected in the United States, with particularly heavy rain in the Midwest...The storm brought down trees and damaged homes as it was followed by strong winds, with gusts reaching up to 30-40 km/h and peaking at 50 km/h...The IMD has issued a warning for strong winds of up to 30-40 km/h, with speeds increasing to 50 km/h, similar to a hurricane...The heavy rainfall has caused widespread damage across the United States, with flooding reported in many areas. In Kottayam, the situation is dire, with flooding affecting the entire area and a need for a temporary solution to manage the water flow.


Wednesday, 2 June 2021

കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം




 തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും  ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം. കേരളത്തിന്റെയും കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്‍ടിസി (KSRTC) എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

 ഇരു സംസ്ഥാനങ്ങളും പൊതുഗതാഗത സര്‍വ്വീസുകളില്‍ കെഎസ്ആര്‍ടിസി എന്ന പേരാണ് വര്‍ഷങ്ങളായി ഉപയോഗിച്ച് വന്നത്. എന്നാല്‍ ഇത്  കര്‍ണ്ണാടകയുടേതാണെന്നും കേരള ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ല്‍ കര്‍ണാടക  നോട്ടീസ് അയക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍  ഓഫ് ട്രേഡ്മാര്‍ക്കിന്  കേരളത്തിന് വേണ്ടി അപേക്ഷിച്ചു.

അതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവില്‍ ട്രേഡ് മാര്‍ക്ക്‌സ് ആക്ട് 1999 പ്രകാരം കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് അനുവദിച്ച്,ട്രേഡ് മാര്‍ക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേര്‍ന്നതാണ് കേരളത്തില്‍ കെ എസ് ആര്‍ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സര്‍വീസ് മാത്രമല്ല അത്. സിനിമയിലും, സാഹിത്യത്തിലും ഉള്‍പ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തില്‍ മായ്ച്ചു കളയാന്‍ പറ്റുന്നതല്ല ഇത്.

ട്രേഡ് മാര്‍ക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാന്‍ കഴിഞ്ഞുവെന്നതില്‍ സന്തോഷമുണ്ട്. ഒപ്പം ഇതിനുവേണ്ടി പ്രയത്‌നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെഎസ്ആര്‍ടിസിക്ക് ലഭിച്ച നേട്ടമാണ് ' ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കെ എസ് ആര്‍ ടി സി എന്ന് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതുകൊണ്ട് തന്നെ കര്‍ണ്ണാടകത്തിന് ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ് ആര്‍ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ അറിയിച്ചു.

ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് പറഞ്ഞു.


 

ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കരുതെന്ന് ICMR

 


രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍ മേധാവി രംഗത്ത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഐസിഎംആര്‍ നല്‍കുന്നത്. 

സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമാവണം നല്‍കേണ്ടത്. കുറഞ്ഞ പോസിറ്റീവിറ്റി നിരക്ക്, മതിയായ വാക്‌സിനേഷന്‍, കോവിഡിന് അനുയോജ്യമായ പെരുമാറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കാവൂ. പ്രതിവാര പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാവുക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് (പ്രായമായവരും 45 വയസ്സിന് മുകളിലുള്ള രോഗികളും), കൊവിഡിന് ഉചിതമായ പെരുമാറ്റത്തില്‍ സമൂഹത്തിന്റെ ഉറപ്പ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം. ജില്ലാതലത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ഇതിന് സുസ്ഥിര പരിഹാരമല്ല.

ലോക്ക് ഡൗണ്‍ വളരെ സാവധാനത്തിലായിരിക്കണം ലഘൂകരിക്കേണ്ടത്- അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ. ഭാര്‍ഗവയുടെ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശങ്ങള്‍ പ്രസക്തമാവുകയാണ്.

അതേസമയം ഡിസംബറോടെ പൂർണ അൺലോക്കിംങിലേക്ക് രാജ്യം എത്തുന്നു എന്ന് അദ്ദേഹം അറിയിച്ചിരുന്നു. കോവിഡ് നിയന്ത്രണം പിൻവലിക്കുക ഘട്ടംഘട്ടമായിട്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനു മുന്നോടിയായി എല്ലാവർക്കും വാക്സിൻ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു. സംസ്ഥാനങ്ങൾ ലോക് ഡൗൺ ഏർപ്പെടുത്തിയ ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നിരുന്നാലും നിയന്ത്രണങ്ങൾ മെല്ലെ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുകയുള്ളൂ

സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നത്: ഹൈക്കോടതി

 



കൊച്ചി: വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന്

സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേന്ദ്രനയം കാരണം വിപണിയിൽ വ്യത്യസ്ത വിലയാണെന്നും ന്യായ വിലക്ക് കൊടുക്കാൻ കേന്ദ്രം തയാറാകുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്.


അതേസമയം, സ്വകാര്യ ആശുപത്രികൾ വാക്സിൻ വാങ്ങിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സ്വകാര്യ കമ്പനികൾക്ക് വാക്സിൻ നിർമിക്കാൻ അനുമതി കൊടുത്തിട്ടും, ക്ഷാമം നേരിടുകയാണ്. വാക്സിൻ ലഭ്യതക്കായി സംസ്ഥാനം കേന്ദ്രത്തെ ആശ്രയിക്കുകയാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.


സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് കിട്ടുന്നതെന്ന് കോടതി ആരാഞ്ഞു. സ്വകാര്യ ലാബുകൾ കൊടുക്കുന്ന വില നൽകാൻ കേരളം തയാറാണോയെന്ന് കോടതി ചോദിച്ചു. സാധ്യമല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി. സ്വകാര്യ ആശുപത്രികൾക്ക് കുത്തകാവകാശം കൊടുക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.


ജനങ്ങളുടെ പണം ഉപയോഗിച്ചാണ് പരീക്ഷണങ്ങൾ നടത്തിയതും, വാക്സിൻ കണ്ട് പിടിച്ചതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. വാക്സിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യ ഇല്ലാത്തവർക്കും കൊടുക്കണമെന്നും, സാങ്കേതിക വിദ്യാ കൈമാറ്റത്തിന് കെഎസ്ഡിപിക്ക് അപേക്ഷ നൽകിയിട്ടുണ്ടന്നും ഹർജിക്കാർ ബോധിപ്പിച്ചു. കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടിയെങ്കലും ചൊവ്വാഴ്ചക്കകം അറിയിക്കാൻ കോടതി നിർദേശിച്ചു.

Tuesday, 1 June 2021

പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ. പരീക്ഷ റദ്ദാക്കി

 



ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, രാജ്നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വിദ്യാർഥികളുടെ താൽപര്യാർഥമാണ് പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ. പരീക്ഷകളിൽ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മർദ്ദ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർഥികളെ നിർബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മെയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷയും റദ്ദാക്കിയിരുന്നു. ഇന്റേണൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താംതരം വിദ്യാർഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക. എന്നാൽ 12 ാം ക്ലാസിലെ ഫലം എങ്ങനെയാണ് നിർണയിക്കുന്നതെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല.

എച്ച്1എൻ3 (H10N3) പക്ഷിപ്പനി ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു




എച്ച്1എൻ3 (H10N3) പക്ഷിപ്പനി ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. ചൈനയിലാണ് സംഭവം. ലോകത്ത് ആദ്യമായാണ് മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതെന്ന് റോയിട്ടേഴ്സ് അടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കിഴക്കേ ചൈനയിലെ ജിയാങ് എന്ന സ്ഥലത്താണ് 41 വയസ്സുകാരനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചൈനയിലെ ദേശീയ ആരോഗ്യസമിതിയാണ് ഇക്കാര്യം അറിയിച്ചത്. രോഗം ബാധിച്ചയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. അധികം - വൈകാതെ ഇയാളെ ഡിസ്ചാർജ് ചെയ്യും.

ഷൻജിയാങ്ങിലാണ് ഇയാൾ താമസിക്കുന്നത്. ഏപ്രിൽ 28 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാണ്ട് ഒരു മാസത്തിനു ശേഷമാണ് ഇയാൾക്ക് H10N രോഗബാധയാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇയാളിൽ വൈറസ് ബാധിച്ചതെന്ന് ചൈനീസ് ആരോഗ്യ സമിതി പറഞ്ഞിട്ടില്ല.

വളരെ നേരിയ ലക്ഷണങ്ങളും അത്ര ഗുരുതരമല്ലാത്ത വൈറസുമാണ് ഇത്. രോഗവ്യാപന സാധ്യതയും വളരെ കുറവാണ്.